Posted On
date_range Updated On
date_range അശ്രദ്ധമായി ബസ് ഓടിച്ച് അപകടം; കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു
കാക്കനാട്: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു. കാക്കനാട് സ്വദേശിയായ ഡ്രൈവറുടെ ലൈസൻസാണ് പിടിച്ചെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വാഹനത്തിനാണ് അപകടത്തിൽ കേടുപാട് സംഭവിച്ചത്.
കഴിഞ്ഞദിവസം കലക്ടറേറ്റിന് മുന്നിലായിരുന്നു സംഭവം. കാക്കനാട്ടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് ടെസ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് എറണാകുളം ആർ.ടി ഓഫിസിലെ വെഹിക്കിൾ ഇൻസ്പെക്ടർ അസീമിന്റെ കാർ അപകടത്തിൽപ്പെട്ടത്. കലക്ടറേറ്റിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിന് മുന്നിലെ ബസ് സ്റ്റോപ്പിൽവെച്ച് കാറിൽ ബസ് ഇടിക്കുകയായിരുന്നു.
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നും തുടർ നടപടിക്കായാണ് ലൈസൻസ് പിടിച്ചെടുത്തതെന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.