കൊവ്വൽപള്ളി (കാസർകോട്): കാൽെതറ്റി വീണ കൈസർ എന്ന നായ്ക്കുട്ടി പൊട്ടക്കിണറ്റിൽ ക ഴിഞ്ഞത് മൂന്നുവർഷം. അവിടെ ചത്തോെട്ടയെന്ന് കരുതി എല്ലാവരും ഉപേക്ഷിച്ചെങ്കിലും ക ിണറ്റിനടിയിലെ ചെറുഗുഹ വാസസ്ഥലമാക്കി കൈസർ ജീവിച്ചു; പട്ടിണികിടക്കാതെ തന്നെ. എന് നും രാത്രി കൈസറിനായി താഴേക്ക് ഇറച്ചിക്കഷണങ്ങളും എല്ലും മീനും ചിലപ്പോൾ ബിരിയാണിയും ഉൾെപ്പടെ എത്തും. ആർത്തിയോടെ തിന്ന് ഗുഹക്കകത്ത് കിടന്നുറങ്ങും. കുരയോ കുഴപ്പങ്ങളോ ഒന്നും ഇല്ലാതെ മൂന്നു മഴക്കാലം കിണറ്റിൽ കഴിഞ്ഞു. അവസാനം, കൈസറിനെ കഴിഞ്ഞ ദിവസം പുറത്തെത്തിക്കുന്നത് അതിെൻറ അന്നദാതാവിെൻറ മരണവും.
കാഞ്ഞങ്ങാട് കൂളിയങ്കാലിലെ ഒാേട്ടാ ഡ്രൈവർ അബൂബക്കറിെൻറ വീടിന് 50 മീറ്റർ ദൂരെയുള്ള പൊട്ടക്കിണറ്റിലാണ് കൈസർ മൂന്നുവർഷം മുമ്പ് കാലുതെറ്റി വീണത്. കിണറ്റിൽനിന്നും ആദ്യദിനങ്ങളിൽ ശബ്ദംകേട്ട അബൂബക്കർ ചെന്നുനോക്കിയപ്പോഴാണ് വെളുത്ത് സുന്ദരനായ നായ്ക്കുട്ടിയെ കണ്ടത്. അഗ്നിരക്ഷാസേനയിലെ പരിചയക്കാരെ വിളിച്ച് നായ്ക്കുട്ടിയെ പുറത്തെടുക്കുമോെയന്ന് ചോദിച്ചപ്പോൾ ‘അതിന് വകുപ്പില്ല’ എന്നായിരുന്നു മറുപടി. അടുപ്പക്കാരോട് സഹായം ആവശ്യപ്പെട്ടപ്പോൾ ‘പൊട്ടക്കിണറല്ലേ അവിടെ കിടന്ന് ചേത്താെട്ട’ യെന്നായി. 64 കാരനായ അബൂബക്കറിന് നായ്ക്കുട്ടിയെ മുകളിലെത്തിക്കാൻ കൂടുതലൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
12 പൂച്ചകൾക്ക് ദിവസവും അന്നംനൽകിക്കൊണ്ടിരുന്ന അബൂബക്കറിന് ഒരു നായ്ക്കുട്ടി അധികമായിരുന്നില്ല. വണ്ടിയോടിച്ച് വരുേമ്പാൾ വീട്ടിലെ ആറു പൂച്ചകളും പരിസരത്തെ വേറെ ആറ് പൂച്ചകളും അബൂബക്കറിനെ കാത്തിരിക്കും. ഹമീദ് കൂളിയങ്കാലിെൻറ ഫാസ്റ്റ്ഫുഡ് കടയിൽ മിച്ചംവരുന്ന ഭക്ഷണവുമായി രാത്രി 12 മണിയോടെ അബൂബക്കർ വീട്ടിലെത്തും. പൂച്ചകൾക്ക് ഭക്ഷണം നൽകി, ഒരു ചെറുപൊതിയുമായി നേരെ കിണറിനടുത്തേക്ക്. കൈസർ എന്നത് അബൂബക്കറിട്ട പേരാണ്. മക്കളില്ലാതിരുന്ന അബൂബക്കറിെൻറ ദയയിൽ കൈസർ പ്രാണൻ നിലനിർത്തി.
അതിനിടെ അബൂബക്കറിന് വൃക്കസംബന്ധമായ അസുഖം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇൗ സമയങ്ങളിൽ ഭാര്യ റാബിയയാണ് നായ്ക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ, അസുഖം ഭേദമാകാതെ രണ്ടാഴ്ച മുമ്പ് അബൂബക്കർ മരിച്ചു. ഭാര്യ റാബിയ തറവാട്ടു വീട്ടിലേക്ക് പോയി. തുടർന്ന്, കഴിഞ്ഞ ദിവസം കർഷകനും പാചകക്കാരനുമായ നൗഷാദിെൻറ നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ പട്ടിണിയാൽ അവശനായ നായെ കിണറ്റിൽ നിന്നും കരക്കുകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.