Posted On
date_range Updated On
date_range പീഡനക്കേസിൽ ഒളിവിൽപോയ എ.എസ്.ഐ അറസ്റ്റിൽ
പത്തനംതിട്ട: താൽക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപോയ ആറന്മുള മാതൃക പൊലീസ് സ്റ്റേഷനിൽ ഗ്രേഡ് എ.എസ്.ഐ സജീഫ് ഖാൻ അറസ്റ്റിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ എ.എസ്.ഐ ശനിയാഴ്ച വൈകീട്ട് പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒരുമാസം മുമ്പാണ് സംഭവം. സംഭവം ഒതുക്കിത്തീർക്കാൻ ശ്രമം ഉണ്ടായെങ്കിലും അടുത്തദിവസം പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതിനൽകി. തുടർന്ന് ജില്ല പൊലീസ് മേധാവി സംഭവം അന്വേഷിക്കാൻ രണ്ട് ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സജീഫ് ഖാനെ സസ്പെൻഡ് ചെയ്തു.
തുടർ അന്വേഷണത്തിൽ പൊലീസ് അനാസ്ഥ കാട്ടുന്നതായ ആരോപണം ശക്തമായതിന് പിന്നാലെയാണ് കീഴടങ്ങൽ. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.