സഞ്ജു വർഗീസ്
Posted On
date_range Updated On
date_range ഒളിവിൽ കഴിഞ്ഞ കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞ കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പിടികൂടി. ഇടുക്കി കരുണാപുരം സ്വദേശി സഞ്ജു വർഗീസിനെ (33) യാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. 2013 ഡിസംബറിൽ എരുമേലി പേട്ടക്കവല ഭാഗത്ത് വെച്ച് വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോയി.
എരുമേലി എസ്.ഐ ശാന്തി കെ.ബാബു, സി.പി.ഒമാരായ മനോജ്, ബോബി സുധീഷ് എന്നിവരാണ അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.