Posted On
date_range Updated On
date_range അഭിജിത്ത് കെ.എസ്.യു അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കെ.എം. അഭിജിത്ത് കെ.എസ്.യു സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. രാജിക്കത്ത് എൻ.എസ്.യു പ്രസിഡന്‍റിനും കെ.പി.സി.സി പ്രസിഡന്‍റിനും കൈമാറി.
സംഘടനാ തെരഞ്ഞെടുപ്പിലൂടെ 2017ൽ അധ്യക്ഷസ്ഥാനത്തെത്തിയ അഭിജിത്ത് അഞ്ചരവർഷത്തോളം തുടർന്നു. സംഘടനയിൽ സമയബന്ധിതമായി പുനഃസംഘടന നടക്കാത്തതിലെ അസംതൃപ്തി വ്യക്തമാക്കുന്ന രാജിക്കത്താണ് അദ്ദേഹം നേതൃത്വത്തിന് കൈമാറിയത്.
അഭിജിത്തിന്‍റെ പിൻഗാമി ആരെന്ന് ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അറിയുന്നു. എറണാകുളം ജില്ല പ്രസിഡന്‍റ് അലോഷി സേവ്യർ പുതിയ അധ്യക്ഷനാകുമെന്നാണ് സൂചന. അമൽ ജോയ്, ഷമ്മാസ് എന്നിവരെയും പരിഗണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.