അഭയ കേസ്: പ്രതികൾക്ക്​ കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് കോടതിയുടെ അന്ത്യശാസനം. കേസിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹരജിയിൽ വ്യാഴാഴ്​ച വാദംപറയാൻ ഒരു​ങ്ങവെ ഒരാഴ്ചത്തെ സമയംകൂടി വേണമെന്ന പ്രതികളുടെ ആവശ്യമാണ് ജഡ്‌ജിയെ ചൊടിപ്പിച്ചത്.

26 വർഷം പിന്നിട്ട കേസാണിതെന്നും പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചിട്ട് ഏഴുവർഷം പിന്നി​െട്ടന്നും കോടതി ഒാർമിപ്പിച്ചു. 2011 മാർച്ച് 16നാണ് പ്രതികൾ വിടുതൽ ഹരജി സമർപ്പിച്ചത്. ഇനിയും കേസ് നടപടി വൈകിപ്പിക്കുന്നത് അനീതിയാണെന്നും കോടതി പറഞ്ഞു.

മൂന്ന് ദിവസത്തെ സമയം കോടതി അനുവദിക്കും. അതിനുള്ളിൽ വാദം പൂർത്തിയാക്കിയിെല്ലങ്കിൽ ഹരജിയിൽ വിധി പറയുമെന്നും സി.ബി.ഐ കോടതി ജഡ്ജി നാസർ പ്രതികൾക്ക് മുന്നറിയിപ്പ് നൽകി. പ്രതികളുടെ വിടുതൽ ഹരജിയിൽ വെള്ളിയാഴ്​ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വാദം പരിഗണിക്കും. കേസിൽ ഹാജരാകാൻ നിർദേശിച്ച നാലാം പ്രതി കെ.ടി. മൈക്കിൾ വ്യാഴാഴ്​ച കോടതിയിൽ നേരിട്ട് ഹാജരായില്ല. ഇയാളുടെ അഭിഭാഷകനാണ് ഹാജരായി കുറ്റപത്രം സ്വീകരിച്ചത്.

ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്​റ്റർ സെഫി, കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. 1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ട​​െൻറ് കോൺവ​​െൻറിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിലാണ് സിസ്​റ്റർ അഭയയുടെ മൃതദേഹം കണ്ടത്. 

 
 

Tags:    
News Summary - Abhaya case-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.