Posted On
date_range Updated On
date_range റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവാവ് ഒമ്നി വാനിടിച്ച് മരിച്ചു
അങ്കമാലി: റോഡ് മുറിച്ചു കടക്കുമ്പോൾ ഒമിനി വാനിടിച്ച് യുവാവ് മരിച്ചു. തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ കുഴുപ്പിള്ളിൽ വീട്ടിൽ അയ്യപ്പൻ നായരുടെയും പരേതയായ പൊന്നമ്മയുടെയും മകൻ സന്തോഷ് കുമാറാണ് (42) മരിച്ചത്. എം.സി റോഡിൽ കിടങ്ങൂർ കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു അപകടം.
കാലടി ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് സന്തോഷ് കുമാറിനെ ഇടിച്ചുതെറിപ്പിച്ചത്. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനായ സന്തോഷ്കുമാർ ഇരുചക്രവാഹന മെക്കാനിക്കാണ്. സഹോദരങ്ങൾ: അനിൽകുമാർ, സുരേഷ് കുമാർ, രാജേഷ് കുമാർ, പരേതനായ സുനിൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.