ഹാഷിം
Posted On
date_range Updated On
date_range സ്ത്രീകളെ ശല്യംചെയ്ത യുവാവ് അറസ്റ്റില്‍
അമ്പലപ്പുഴ: റോഡിൽ സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കറുകത്തറ പാലത്തിന് സമീപം ശബരി വീട്ടില്‍ വാടകക്ക് താമസിക്കുന്ന ആലപ്പുഴ തിരുവമ്പാടി ഇരവുകാട് വാർഡ് കടവത്തുശേരി ഹാഷി (31) മിനെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വണ്ടാനം പോസ്റ്റ് ഓഫിസിന് പടിഞ്ഞാറ് മെഡിക്കൽ സർവിസസ് കോർപ്പറേഷന് സമീപമാണ് സംഭവം. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.