Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയിൽ
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഒരാള്‍ പിടിയിൽ. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപറമ്പിൽ വീട്ടിൽ രവീന്ദ്രൻ കൃഷ്ണനെയാണ് (45) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പരാതി ലഭിച്ച ഉടനെ അന്വേഷണം വ്യാപിപ്പിച്ച പൊലീസ് പ്രതിയെ അന്ന് തന്നെ പിടികൂടുകയായിരുന്നു. ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ്, സീനിയർ സി.പി.ഒ. ഷിബി കുര്യൻ, സി.പി.ഒ. അബ്ദുൽ സലാം എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.