നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തോട് ചേർന്ന് നിർമിക്കാൻ ലക്ഷ്യമിടുന്നത് രണ്ട് പ്ലാറ്റ്ഫോമുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ റെയിൽവേയുടെ സ്ഥലത്തായിരിക്കും നിർമാണം.
റെയിൽവേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കുന്നതുൾപ്പെടെ നടപടികൾക്ക് ദക്ഷിണ റെയിൽവേയെ ചുമതലപ്പെടുത്തി. ഇപ്പോൾ ട്രെയിൻ മാർഗം വരുന്നവർ ആലുവയിലോ അങ്കമാലിയിലോ ഇറങ്ങി വിമാനത്താവളത്തിലേക്ക് റോഡ് മാർഗമാണ് എത്തുന്നത്. വന്ദേഭാരത് ട്രെയിനിനും ഇവിടെ സ്റ്റോപ് അനുവദിക്കാനാണ് നീക്കം.
ഇ. അഹമ്മദ് റെയിൽവേ മന്ത്രിയായിരുന്നപ്പോൾ റെയിൽവേ സ്റ്റേഷൻ കാര്യത്തിൽ തീരുമാനമെടുത്തെങ്കിലും പിന്നീട് കടലാസിലൊതുങ്ങി. അന്ന് റെയിൽവേ സ്റ്റേഷൻ നിർമിച്ചുനൽകാൻ വിമാനത്താവള കമ്പനി മുന്നോട്ടുവന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.