Posted On
date_range Updated On
date_range മാധ്യമപ്രവർത്തകർക്കായി മെഡിക്കൽ കാമ്പ് സംഘടിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യ കേരളം, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ കാമ്പ് സംഘടിപ്പിച്ചു. ജനറൽ, ദന്തൽ, ഇ.എൻ.ടി, ഗൈനക്കോളജി വിഭാഗങ്ങളിൽ പരിശോധനയും ബ്ലഡ് റുട്ടീൻ, എൽ.എഫ്.ടി, ആർ.എഫ്.ടി, ജനറൽ ചെക്കപ്പുകളുമുണ്ടായിരുന്നു.
സിറ്റി പൊലീസ് കമീഷണർ സി.എച്ച് നാഗരാജു, ആരോഗ്യ കേരളം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. ആശ വിജയൻ, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി അനുപമ ജി. നായർ, കെ.പി റെജി, എബി ടോണിയോ, എസ്.കെ മുഹമ്മദ് കാസിം, എ. രാജ, മഹേഷ് ബാബു എന്നിവർ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ പരിശോധനകൾക്ക് ഡോ. ജി. ആർ മണികണ്ഠൻ, ഡോ. മിനു ജോസഫ്, ഡോ. രൂപ പ്രസാദ്, ഡോ. കെ.കെ അരുണിമ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.