അ​പ​ക​ട​ത്തി​ൽ​പെ​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബസും ലോ​റി​യും

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു

കീഴുപറമ്പ്: പത്തനാപുരം പള്ളിപ്പടിയിൽ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11നാണ് അപകടം. തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനാപുരം അങ്ങാടിയിലേക്ക് എത്തിയ ബസ് റോങ് സൈഡിലൂടെ എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്‍റെ വശത്ത് നിർത്തിയിട്ട രണ്ടു കാറുകളിലിടിച്ചാണ് ബസ് നിന്നത്.

പരിക്കേറ്റ രണ്ട് ബസ് യാത്രക്കാരെ നാട്ടുകാരുടെ നേതൃത്വത്തിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിന്റെ അമിത വേഗതയും മഴയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തെ തുടർന്ന് കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിലെ പള്ളിപ്പടിയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. 

Tags:    
News Summary - A KSRTC Swift bus collided with a lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.