Posted On
date_range Updated On
date_range കൂട്ടുകാരുടെ മർദ്ദനമേറ്റ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു
കൊടുങ്ങല്ലൂർ: കൂട്ടുകാരുടെ മർദ്ദനമേറ്റ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. മതിലകം പൊലീസ് പരിധിയിലെ പി.വെമ്പല്ലൂരിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പി. വെമ്പല്ലൂർ കാവുങ്ങൾ ധനേഷ് (40) ആണ് മരിച്ചത്. പ്രദേശത്തെ തെക്കുടം ബസാറിന് സമീപം കൂട്ടുകാർ തമ്മിൽ മദ്യപിച്ച് വഴക്കുണ്ടായതാണെന്ന് പറയുന്നു. മർദ്ദനമേറ്റ ധനേഷിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. മതിലകം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.