Posted On
date_range Updated On
date_range തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
കോഴിക്കോട്: തിരുവമ്പാടിയിൽ തീപിടിച്ച കാറിനുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവമ്പാടി ചപ്പാത്ത് കടവിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
പുന്നക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചത്. ഡ്രൈവിങ് സീറ്റിൽ ഇരുന്ന ആളുടെ മൃതദേഹമാണ് കത്തികരിഞ്ഞത്. ആത്മഹത്യ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അർധരാത്രി 12 മണിക്ക് അപകടം നടന്ന സ്ഥലത്തു കൂടി കടന്നു പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തീ അണച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.