????? ??????? ??????? ???????? ??????? ?????????????????? ????????????? ????????? ????????? ???????????????? ???????? ????????? ???????

കോവിഡിൽ മലപ്പുറം ഉയിർത്തെഴുന്നേൽക്കുന്നു; ഇന്ന്​ ആറുപേർ ആശുപത്രി വിട്ടു - Video

മഞ്ചേരി: ഈസ്​റ്ററി​​​​െൻറ പിറ്റേ ദിവസം കോവിഡിൽനിന്ന്​ മലപ്പറും ജില്ലയും ഉയിർത്തെഴുന്നേൽക്കുന്നു. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽനിന്ന്​ കോവിഡ് രോഗമുക്തി നേടി ആറുപേർ തിങ്കളാഴ്​ച ആശുപത്രി വിട്ടു. ഇതാദ്യമായാണ ് ജില്ലയിൽ ഒരേസമയം ഇത്രയും പേർ ആശുപത്രി വിടുന്നത്.

എട്ട് പേർക്ക് ജില്ലയിൽ രോഗം ഭേദമായി. രാവിലെ പത്ത് മണിയേ ാടെ ഓരോരുത്തരായി വാർഡിൽനിന്ന്​ പുറത്തേക്കിറങ്ങി. മാര്‍ച്ച് 13ന് വൈറസ് ബാധ സ്ഥിരീകരിച്ച അരീക്കോട് ചെമ്രക്കാട ്ടൂര്‍ വെള്ളേരി സ്വദേശിനി ഫാത്തിമയാണ് (60) ആദ്യം പുറത്തെത്തിയത്. ഇവരെ ആംബുലൻസിൽ കയറ്റിയശേഷം മറ്റു അഞ്ചുപേരും ഒ രുമിച്ച് പുറത്തിറങ്ങി.

മാര്‍ച്ച് 24 ന് വൈറസ് ബാധ സ്ഥിരീകരിച്ച താനൂര്‍ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി അലിഷാന്‍ സലീം (22), മാര്‍ച്ച് 22ന് രോഗബാധ കണ്ടെത്തിയ വള്ളിക്കുന്ന് കടലുണ്ടി നഗരം ആനങ്ങാടി സ്വദേശി മുഹമ്മദ് സഹദ് (24), വേങ്ങര കൂരിയാട് സ്വദേശി അബ്​ദുൽ കരീം (31), മാര്‍ച്ച് 29ന് രോഗബാധ കണ്ടെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി മുഹമ്മദ് ബഷീര്‍ (41), ഏപ്രില്‍ ഒന്നിന് കോവിഡ് ബാധ സ്ഥിരീകരിച്ച എടപ്പാള്‍ സ്വദേശി ഫാസില്‍ (31) എന്നിവരാണ് വീടുകളിലേക്ക് മടങ്ങിയത്.

ആരോഗ്യപ്രവർത്തകർക്ക് കൈവീശി ഓരോരുത്തരും നന്ദി പ്രകടിപ്പിച്ചു. മികച്ച ചികിത്സയാണ് ലഭിച്ചതെന്നും ആരോഗ്യപ്രവർത്തകർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും അവർ പറഞ്ഞു. പ്രിൻസിപ്പൽ എം.പി. ശശി, നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യാത്രയയപ്പ്​ നൽകിയത്. വീടുകളിലെത്തിയാലും നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്​.

Full View
Tags:    
News Summary - 6 covid patients discharged from malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.