പ്രതിസന്ധിക്കിടെ കെ.എസ്.ആർ.ടി.സിക്ക് ഇന്ന് 58ാം പിറന്നാൾ; ഫേസ്ബുക്ക് പോസ്റ്റുമായി കോർപറേഷൻ

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സിക്ക് 58ാം പിറന്നാൾ. കേരളപ്പിറവിക്കും മുമ്പെ തുടങ്ങുന്നതാണ് കെ.എസ്.ആർ.ടി.സിയുടെ ചരിത്രം.

ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത് കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എൻജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസുകളുടെ ശ്രേണി. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസുകളുടെ ബോഡി നിർമ്മിച്ചത്.

സംസ്ഥാന മോട്ടോർ സർവീസ് ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു.പിന്നീട് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിയമം 1950-ൽ നിലവിൽ വന്നതിനെ തുടർന്ന് കേരള സർക്കാർ 1965 ഏപ്രിൽ ഒന്നിന് കെ.എസ്.ആർ.ടി.സി ആക്കി മാറ്റുകയായിരുന്നു.

Full View


Tags:    
News Summary - 58 Foundation day for KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.