Posted On
date_range Updated On
date_range കരിപ്പൂരിൽ 55 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് 55 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് കാക്കവയൽ സ്വദേശി കുഴിക്കണ്ടത്തിൽ അൻസാറിൽനിന്നാണ് (23) 1069 ഗ്രാം സ്വർണമിശ്രിതം പിടിച്ചത്.
വ്യാഴാഴ്ച ഷാർജയിൽ നിന്നുള്ള വിമാനത്താവളത്തിലാണ് കരിപ്പൂരിലെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 40,000 രൂപക്കും വിമാന ടിക്കറ്റിനുമാണ് സ്വർണക്കടത്തിന് ശ്രമിച്ചതെന്നാണ് മൊഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.