Posted On
date_range Updated On
date_range തെരുവുനായ് ആക്രമണത്തിൽ 54 താറാവുകൾ ചത്തു
പറവൂർ: തെരുവുനായ്ക്കൾ ആക്രമിച്ചതിനെത്തുടർന്ന് 54 താറാവ് ചത്തു. നഗരസഭ നാലാംാം വാർഡ് കണ്ണൻകുളങ്ങര പാലസ് റോഡിൽ മാളിയേക്കാട് ജയന്‍റെ വീട്ടിൽ വളർത്തിയിരുന്ന താറാവുകളാണ് ചത്തത്.
60 താറാവ് ഉണ്ടായിരുന്നു. ബാക്കിയുള്ള ആറ് എണ്ണത്തിനും പരിക്കുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കൂട്ടിലാണ് വളർത്തിയിരുന്നത്. പുലർച്ച നായ്ക്കൾ കൂട്ടമായെത്തി താറാവുകളെ പിടികൂടുകയായിരുന്നു.
വർഷങ്ങളായി താറാവുകൃഷി ചെയ്യുന്നയാളാണ് ജയൻ. ആദ്യമായാണ് ആക്രമണം ഉണ്ടായതെന്ന് ജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.