ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

കൊച്ചി: രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. കിഴക്കമ്പലം കാരുകുളം ഉറുമത്ത് വീട്ടിൽ സണ്ണി (52) യെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആൺകുട്ടികളെയാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയുന്ന വകുപ്പു പ്രകാരവും സണ്ണിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഇൻസ്പെക്ടർ കെഴ്സൻ വി. മാർക്കോസിന്‍റെ നേതൃത്വത്തിൽ എസ്.ഐ സാജൻ, എ.എസ്.ഐ ബാലാമണി, എസ്.സി.പി.ഒമാരായ ഷിബു, ഷമീർ, സിപി.ഒ അരുൺ കെ. കരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - 52-year-old Man Held In Pocso Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.