Posted On
date_range Updated On
date_range സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട തിരുവനന്തപുരത്ത്; പിടികൂടിയത് 500 കിലോ, രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: ലോറിയുടെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 500 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ആറ്റിങ്ങൽ തിരുവനന്തപുരം ദേശീയപാതയിൽ കോരാണി ജങ്ഷന് സമീപത്തുവെച്ചാണ് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയിൽ കടത്തിയ കഞ്ചാവ് പിടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇത്.
വാഹനത്തിൽ ഉണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുൽവന്ത് സിങ്, ഝാർഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്ക് കഞ്ചാവ് കൊടുത്തയച്ചവരെ പറ്റിയും ഇവിടെ കൈപ്പറ്റുന്നവരെ കുറിച്ചും വ്യക്തമായ സൂചനകൾ ലഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിപണിയിൽ 20 കോടിയോളം വിലവരുന്നതാണ് പിടികൂടിയ കഞ്ചാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.