തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാർ ജോലിക്കെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ നടക്കുന്നതിന്‍റെ ഭാഗമായി നിലവിൽ തന്നെ അണ്ടർ സെക്രട്ടറിമാരുൾപ്പടെയുള്ളവർ സെക്രട്ടറിയേറ്റിൽ ജോലിക്കെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക സർവകലാശാ പരീക്ഷ ഓൺലൈനായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കൽ സാമഗ്രഹികൾക്ക് അമിതവില ഈടാക്കരുത്. അമിതവില ഈടാക്കിയാൽ കർശനനടപടി സ്വീകരിക്കും. പൾസ്ഓക്സി മീറ്ററുകൾ ഗുണനിലവാരമുള്ളത് വാങ്ങാൻ ശ്രദ്ധിക്കണം. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണനിലവാരം ഉള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാക്സിനെടുത്താലും ജാഗ്രത തുടരണം. അവർ രോഗവാഹകരാവാൻ സാധ്യതയുണ്ട്. ബ്ലാക് ഫംഗസ് മരുന്നുകൾ കേരളത്തിലെത്തിക്കാൻ വിദേശമലയാളികളുടെ സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.