കാട്ടാന ചവിട്ടിക്കൊന്ന ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം നല്‍കാന്‍ ശിപാര്‍ശ

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശിപാർശ. മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കും, താൽകാലിക ജോലി ഉടൻ നൽകും. റാന്നി ഡി.എഫ്.ഒ, പത്തനംതിട്ട എസ്.പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എം.പി ആന്‍റോ ആന്‍റണി, അനിൽ ആന്‍റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം.

ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗം ശുപാർശ ചെയ്തു. സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കും. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചർക്ക് നിർബന്ധിത അവധി നൽകി. പറമ്പിലെ കൃഷി നശിപ്പിച്ച കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെയാണ് ബിജു മാത്യു കൊല്ലപ്പെട്ടത്.

Tags:    
News Summary - 50 lakhs recommended to the family of Biju Mathew who was trampled by a katana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.