Posted On
date_range Updated On
date_range പൂജപ്പുര ജയിലിൽ 41 തടവുകാർക്കുകൂടി കോവിഡ്
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരിൽ കോവിഡ് പടരുന്നു. 41 തടവുകാര്‍ക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 98 പേരില്‍ നടത്തിയ പരിശോധനയിലാണ് 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രോഗബാധിതനാണ്.
ബുധനാഴ്ച നടത്തിയ പരിശോധനയില്‍ 59 തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൊത്തം പരിശോധിച്ച 200 തടവുകാരിൽ 100 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ എല്ലാ ജയിലുകളിലെയും തടവുകാർക്ക് ആൻറിജൻ പരിശോധന നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.