Posted On
date_range Updated On
date_range കഞ്ചാവ് ഉപയോഗം: ദമ്പതികൾ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ കഞ്ചാവ് വലിച്ച ദമ്പതികൾ ഉൾപ്പെടെ നാലുപേരെ എക്ൈസസ് സംഘം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഇവരെ കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഓഫിസിൽ കൊണ്ടുവന്ന ശേഷം നാമമാത്ര നടപടികൾ എടുത്ത് വിട്ടയക്കുകയായിരുന്നു.
റേഞ്ച് ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് 19കാരിയായ പെൺകുട്ടിയും ഭർത്താവും സമ്മതിച്ചത്. പത്ത് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവിൽ നിന്ന് എട്ടു ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇയാൾക്കെതിരെ കേസെടുത്തു. മറ്റു രണ്ട് പേർ കഞ്ചാവ് വലിക്കാനാണ് ദമ്പതികളുടെ കൂടെ എത്തിയത്.
ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. പെൺകുട്ടി പ്ലസ് ടു കഴിഞ്ഞ വിദ്യാർഥിനിയാണ്. സംഘത്തിലെ മറ്റൊരാൾ ബി.ബി.എ വിദ്യാർഥിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.