സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

തൃശൂർ: മാപ്രാണത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ലാൽ ആശുപത്രിയിലും മറ്റു ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച രാവിലെ ആണ് അപകടം. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന എ.കെ സൺസ് എന്ന ഓർഡിനറി ബസിന് പിന്നിൽ എം.എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

Tags:    
News Summary - 30 injured in private bus collision at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.