ട്രാക്കിൽ അറ്റകുറ്റപ്പണി; ആറിനും പത്തിനും മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി

കൊച്ചി: തൃശൂർ യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 06, ​​10 തീയതികളിൽ മൂന്ന് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കും.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ-

1. 06017 ഷൊർണൂർ ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് ട്രെയിൻ

2. 06449 എറണാകുളം-ആലപ്പുഴ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ

3. 06452 ആലപ്പുഴ-എറണാകുളം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ

ഭാഗികമായി റദ്ദാക്കിയവ-

1. 2022 ഏപ്രിൽ 5,9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16342) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

2. ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇന്റർസിറ്റി എക്സ്പ്രസ്(ട്രെയിൻ നമ്പർ 16341) ഏപ്രിൽ 6, ​​10 തീയതികളിൽ എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും

3. ഏപ്രിൽ 5,9 തീയതികളിൽ കാരായ്ക്കലിൽ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിൻ നമ്പർ 16187) വടക്കാഞ്ചേരിയിൽ സർവീസ് അവസാനിപ്പിക്കും

4. ഏപ്രിൽ 5,9 തീയതികളിൽ ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16127) എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും

5. ഏപ്രിൽ 5ന് ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12684) മുളങ്കുന്നത്തുകാവിൽ സർവീസ് അവസാനിക്കും

ഏപ്രിൽ 6,9 തീയതികളിൽ വൈകി ഓടുന്ന ട്രെയിനുകൾ

1. ഏപ്രിൽ 5,9 തീയതികളിൽ MGR ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ-തിരുവനന്തപുരം മെയിൽ (ട്രെയിൻ നമ്പർ 12623), തൃശ്ശൂർ-പാലക്കാട് സെക്ഷനിൽ 50 മിനിറ്റ് വൈകിയോടും

2.ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് ഏപ്രിൽ 4,8 തീയതികളിൽ പുറപ്പെടുന്ന എറണാകുളം മംഗള എക്‌സ്‌പ്രസ് ഷൊർണൂർ-തൃശൂർ സെക്ഷനിൽ 45 മിനിറ്റ് വൈകിയോടും

3. കെ.എസ്‌.ആർ ബംഗളൂരുവിൽ നിന്ന് ഏപ്രിൽ 5,9 തീയതികളിൽ പുറപ്പെടുന്ന കന്യാകുമാരി ഐലൻഡ് എക്‌സ്‌പ്രസ് (16526) പാലക്കാട്-തൃശൂർ സെക്ഷനിൽ 35 മിനിറ്റ് വൈകിയോടും

4. എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305 ) ഏപ്രിൽ 6ന് 30 മിനിറ്റ് വൈകും.

5. 2022 ഏപ്രിൽ 6, ​​10 തീയതികളിൽ ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ-പുനലൂർ പ്രതിദിന എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 16328) 20 മിനിറ്റ് വൈകും

6. ഏപ്രിൽ 4ന് ഋഷികേശിൽ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ്-കൊച്ചുവേളി പ്രതിവാര സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22660), ഷൊർണൂറിനും തൃശ്ശൂരിനുമിടയിൽ 15 മിനിറ്റ് വൈകും

7. ഏപ്രിൽ 8ന് ചണ്ഡിഗഡ് ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12218) ഷൊർണൂറിനും തൃശ്ശൂരിനും ഇടയിൽ 15 മിനിറ്റ് വൈകും.

Tags:    
News Summary - 3 trains cancelled due to track maintenance at Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.