പൂക്കിപ്പറമ്പ് ബസ് അപകടം

നീറുന്ന ഓർമയിൽ പൂക്കിപ്പറമ്പ്; ബസ് ദുരന്തത്തിന് ഇന്ന് 22 വയസ്സ്

തി​രൂ​ര​ങ്ങാ​ടി: 44 പേ​രു​ടെ ജീ​വ​നെ​ടു​ത്ത പൂ​ക്കി​പ്പ​റ​മ്പ് ബ​സ് ദു​ര​ന്ത​ത്തി​ന് ഇ​ന്ന് 22 വ​യ​സ്സ്. ദു​ര​ന്തം തീ​ര്‍ത്ത ഭീ​തി​യു​ടെ​യും ദുഃ​ഖ​ത്തി​ന്റെ​യും ഓ​ർ​മ പു​തു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ ദു​ര​ന്ത​സ്ഥ​ല​ത്തും വി​വി​ധ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മെ​ത്തി ഡ്രൈ​വ​ർ​മാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. 2001 മാ​ര്‍ച്ച് 11നാ​ണ് ഗു​രു​വാ​യൂ​രി​ല്‍നി​ന്ന് ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പ്ര​ണ​വം എ​ന്ന സ്വ​കാ​ര്യ ബ​സ് പൂ​ക്കി​പ്പ​റ​മ്പി​ൽ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ​ശേ​ഷം ക​ത്തി​യ​മ​ര്‍ന്ന​ത്.

നി​ര​വ​ധി​പേ​ർ അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ലും പ​ങ്കെ​ടു​ത്തു. തി​രൂ​ര​ങ്ങാ​ടി ജോ. ​ആ​ർ.​ടി.​ഒ എം.​പി. അ​ബ്ദു​ൽ സു​ബൈ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും അ​നു​സ്മ​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​വി.​ഐ സി.​കെ. സു​ൽ​ഫി​ക്ക​ർ റോ​ഡ് സു​ര​ക്ഷ ക്ലാ​സും റോ​ഡ് സു​ര​ക്ഷ പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

പൂ​ക്കി​പ്പ​റ​മ്പ് ബ​സ് അ​പ​ക​ട​ത്തി​ന്റെ ഓ​ർ​മ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ ക്ലാ​സും ബോ​ധ​വ​ത്ക​ര​ണ​വുംജോ. ​ആ​ർ.​ടി.​ഒ എം.​പി. അ​ബ്ദു​ൽ സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നൂ​പ് മോ​ഹ​ൻ, എ.​എം.​വി.​ഐ​മാ​രാ​യ കൂ​ട​മം​ഗ​ല​ത്ത് സ​ന്തോ​ഷ് കു​മാ​ർ, കെ. ​അ​ശോ​ക് കു​മാ​ർ, എ​സ്.​ജി ജെ​സി മ​ങ്ങാ​ട്ട് ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് ര​ക്ഷാ​ക​ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് നി​യ​മ​ത്തി​ന്റെ നൂ​ലാ​മാ​ല​ക​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചു.ദേ​ശീ​യ സം​സ്ഥാ​ന​പാ​തി​ലെ പ്ര​ധാ​ന അ​പ​ക​ട മേ​ഖ​ല​ക​ളി​ലും, സ്കൂ​ൾ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലും, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

Tags:    
News Summary - 22 years of Pookkiparamp bus tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.