Posted On
date_range Updated On
date_range കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ല –മാണി
കൊച്ചി: കേരള കോണ്‍ഗ്രസ് എങ്ങോട്ടേക്കെന്ന ചോദ്യം കുരുടന്‍ ആനയെ കണ്ടതുപോലെയാണെന്നും പാര്‍ട്ടി എന്‍.ഡി.എ ഉള്‍പ്പെടെ ഒരു മുന്നണിയിലേക്കുമില്ളെന്നും ചെയര്‍മാന്‍ കെ.എം. മാണി. സര്‍വതന്ത്ര സ്വതന്ത്രമായി ഇരിക്കുമ്പോള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും പാര്‍ട്ടിയുടെ കൈകാലുകള്‍ ആരും കെട്ടിയിടില്ളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ജില്ലാ സമ്മേളന സമാപപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തനിക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നവര്‍ ഉച്ചക്കിറുക്കന്മാരാണ്. നിയമം ദുരുപയോഗപ്പെടുത്തിയാണ് തനിക്കെതിരെ കേസെടുത്തതെന്നും മാണി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.