തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംഘംചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കാമുകന്‍ അഖില്‍ (22)സുഹൃത്തുക്കളായ അഭിജിത്ത് (19), സുമേഷ് (22), സഫറുല്ലാഖാന്‍ (25), വിഷ്ണു (22), അനീഷ് (25) എന്നിവര്‍ ചേര്‍ന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. ഇതില്‍ അഭിജിത്ത്, സുമേഷ്, വിഷ്ണു എന്നിവരാണ് ഫോര്‍ട്ട് പൊലീസിന്‍െറ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനില്ളെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതിനത്തെുടര്‍ന്ന് അഖിലിന്‍െറ കൂട്ടുകാരനായ വിഷ്ണുവിനെയും രണ്ടു സുഹൃത്തുക്കളെയും നേമം പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ തൊടുപുഴയില്‍നിന്ന് കണ്ടത്തെുകയായിരുന്നു.
കാമുകന്‍ അഖില്‍ കൂടെയുണ്ടായിരുന്നെങ്കിലും പിടികൂടാനായില്ല. അഖിലും ഇവര്‍ക്ക് സഹായം നല്‍കിയ മൂന്നുപേരുമാണ് ഇനി പിടിയിലാകാനുള്ളത്. സ്റ്റേഷനിലത്തെിച്ച പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനെതിരെ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും കേസെടുത്തത്.
മറ്റുള്ളവര്‍ക്കെതിരെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതിനാണ് കേസെടുത്തതെന്ന് ഫോര്‍ട്ട് പൊലീസ് അറിയിച്ചു. കഴിഞ്ഞ 12ന് രാത്രി കൂട്ടുകാരോടൊപ്പം കാറുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ അഖില്‍ പെണ്‍കുട്ടിയുമായി തൊടുപുഴയിലേക്ക് പോയി. പെണ്‍കുട്ടിയെ തൊടുപുഴക്കടുത്ത സ്ഥലത്തെ വീട്ടിലത്തെിച്ച അഖില്‍ പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.