കോഴിക്കോട്: ദമ്പതിമാര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറിയിടിച്ച് ഭാര്യ മരിച്ചു. തിരുവമ്പാടി തമ്പലമണ്ണില്‍ കടംകൊള്ളി വീട്ടില്‍ സുകന്യ (25) ആണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ഭര്‍ത്താവ് ജിനു കൃഷ്ണനെയും (29) രണ്ട് വയസ്സുള്ള മകള്‍ പാറുവിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.50ഓടെ വെള്ളിമാടുകുന്ന് മാധ്യമം ഓഫിസിന് സമീപമാണ് അപകടമുണ്ടായത്.
മകളെ ആശുപത്രിയില്‍ കാണിച്ച് വീട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്ന ഇവരുടെ ബൈക്കില്‍ കെ.എല്‍ 35 ബി 9236 നമ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സുകന്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും സുകന്യ മരണമടയുകയായിരുന്നു. ജോലിയും താമസവും തിരുപ്പൂരിലായ ഇവര്‍ ഓണത്തിന് നാട്ടിലത്തെിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.