Posted On
date_range Updated On
date_range ബാബുവിനെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായനികുതി വകുപ്പും അന്വേഷണത്തിന്. വിജിലന്‍സ് അന്വേഷണത്തിന് ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങുക എന്നാണ് അറിയുന്നത്.
ബാബുവിന്റെ മക്കള്‍, മരുമക്കള്‍, ബിനാമികള്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചാവും പ്രധാനമായും അന്വേഷണം നടത്തുക. കൊച്ചിയിലെ ആദായനികുതി വിഭാഗമാണ് പരിശോധന നടത്തുന്നത്. വിജിലന്‍സ് അന്വേഷണത്തിന് ശേഷം രേഖകള്‍ ഔദ്യോഗികമായി വാങ്ങിയായിരിക്കും പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.