പട്ടത്തിന്‍െറ നൂല്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മട്ടാഞ്ചേരി: പട്ടത്തില്‍നിന്ന് പറന്നുവീണ നൂല്‍ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കൊച്ചങ്ങാടി സ്വദേശി പടിഞ്ഞാറെ നാച്ചിവീട്ടില്‍ അബ്ദുല്‍ ഷിഹാബിനാണ് (38) കഴുത്തിനും ഇടതു കൈപ്പത്തിക്കും ആഴത്തില്‍ മുറിവേറ്റത്. ശനിയാഴ്ച വൈകുന്നേരം 4.30ന് കൊച്ചി നേവല്‍ ബേസിലെ എയര്‍പോര്‍ട്ടിന് സമീപമായിരുന്നു സംഭവം. ഷിഹാബ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൂടെ സഞ്ചരിച്ച കൂട്ടുകാരന്‍ ആരിഫിന്‍െറ താടിയെല്ലിന്‍െറ ഭാഗത്തും മുറിവുണ്ട്. ഷിഹാബും ആരിഫും തോപ്പുംപടിയില്‍നിന്ന് എറണാകുളത്തേക്ക് പോകവെ പൊട്ടിവീണ പട്ടത്തിന്‍െറ നൂല്‍ കഴുത്തില്‍ ഉടക്കുകയായിരുന്നു. ബൈക്ക് റോഡില്‍ മറിഞ്ഞു. ഷിഹാബിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പൊട്ടിയ ചില്ലുകഷണങ്ങളും പശയും ചേര്‍ത്ത് നിര്‍മിക്കുന്ന മാഞ്ച നൂലാണ് പട്ടത്തില്‍ ഉപയോഗിച്ചത്. പടിഞ്ഞാറന്‍ കൊച്ചിയില്‍ ഇത് നിരോധിച്ചിരിക്കുകയാണ്. പൊട്ടിവീഴുന്ന പട്ടത്തിന്‍െറ നൂലില്‍ കുടുങ്ങി നിരവധി പക്ഷികള്‍ ചാകുന്നത് ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനായ മുകേഷ് ജയിന്‍െറ പരാതിയത്തെുടര്‍ന്നാണ് ഈ നൂല്‍ നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.