മോട്ടോര്‍ വാഹന നഷ്ടപരിഹാരക്കേസില്‍ 5.65 കോടി നഷ്ടപരിഹാരം

കൊല്ലം: മോട്ടോര്‍ വാഹന നഷ്ടപരിഹാരക്കേസില്‍ കൊല്ലം മോട്ടോര്‍ ആക്സിഡന്‍റ് കൈ്ളം ട്രൈബ്യൂബല്‍ ജഡ്ജ് അഞ്ചുകോടി 65 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചുത്തരവായി. ശക്തികുളങ്ങര അമ്മാട്ട് വീട്ടില്‍ കാര്‍മല്‍ വില്ലയില്‍ സേവര്‍ മകന്‍ സണ്ണോ സേവ്യര്‍ മരിച്ച കേസിലാണ് ഉത്തരവ്. വിദേശത്ത് ബിസിനസ് ആയിരുന്ന സണ്ണോ സേവ്യര്‍ 2012 ജൂണ്‍ 24ന് രാത്രി 10.45ന് സുഹൃത്തായ കലേഷും ഡ്രൈവറായ വിഷ്ണുവുമൊത്ത് സ്വിഫ്റ്റ് കാറില്‍ ദേശീയപാതയില്‍ വള്ളിക്കീഴിലത്തെിയ സമയം നസീബീവിയുടെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയും മൂന്നുപേരും മരിക്കുകയുമായിരുന്നു. 35 വര്‍ഷമായി വിദേശത്ത് ബിസിനസ് ചെയ്തുവരികയായിരുന്ന സണ്ണോ സേവ്യര്‍ നാല് കമ്പനികളുടെ ഉടമയാണ്. ഇന്ത്യയിലെ എം.എ.സി.ടി കോടതികള്‍ വിധിച്ച തുകയില്‍ ഏറ്റവും വലിയ രണ്ടാമത്തെ കേസാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.