Posted On
date_range Updated On
date_range സാമ്പത്തിക തിരിമറി: എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി അറസ്റ്റിൽ
കോട്ടയം: സാമ്പത്തിക തിരിമറി നടത്തിയതിന് എസ്.എൻ.ഡി.പി മീനച്ചിൽ താലൂക്ക് യൂണിയൻ മുൻ സെക്രട്ടറി സന്തോഷ് കുമാർ അറസ്റ്റിൽ. എസ്.എൻ.ഡി.പി യോഗത്തിനായി പൂഞ്ഞാറിൽ 20 ഏക്കർ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് അറസ്റ്റ്.
രണ്ട് കോടി രൂപക്ക് വാങ്ങിയ സ്ഥലം ഇടനിലക്കാരൻ 47 ദിവസത്തിന് ശേഷം എസ്.എൻ.ഡി.പിക്ക് മൂന്ന് കോടിക്ക് മറിച്ചു നൽകിയെന്നാണ് ആരോപണം. ഈ ഇടപാടിൽ സന്തോഷ്കുമാർ സാമ്പത്തിക അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്ന് മീനച്ചിൽ താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.