Posted On
date_range Updated On
date_range ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 12ന്
കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കാപ്പാട് കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച ദുല്‍ഹജ്ജ് ഒന്നും സെപ്റ്റംബര്‍ 12 ബലിപെരുന്നാളും ആയിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് അബ്ദുല്‍ഹമീദ് മദീനി എന്നിവരും ഇതേദിവസം ബലിപെരുന്നാള്‍ ഉറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.