തിരുവനന്തപുരം: ക്രൈംബ്രാഞ്ച് എ.ഡി.ജി.പി സ്ഥലംമാറിപ്പോയതോടെ വകുപ്പ് നാഥനില്ലാക്കളരിയായി. സുപ്രധാനകേസുകള്‍ പോലും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നതിനാല്‍ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങളാകെ താളം തെറ്റിയിരിക്കുകയാണ്. എ.ഡി.ജി.പിയുടെ അസാന്നിധ്യത്തില്‍ ഐ.ജിക്കാണ് ചുമതല. എന്നാല്‍, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവുകള്‍ പോലും മറികടക്കുന്ന ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നടപടികള്‍ വകുപ്പിന്‍െറ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഐ.ജി നേരിട്ട് അഭിമുഖം നടത്തിയത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കും വിവിധ യൂനിറ്റുകളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവിറക്കുന്നത് പൊലീസ് മേധാവിയാണ്. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ ചുമതലയേല്‍ക്കാന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തത്തെിയ ഉദ്യോഗസ്ഥരെ ഐ.ജി നേരിട്ട് അഭിമുഖം നടത്തുകയായിരുന്നു. ഐ.പി.സിയും സി.ആര്‍.പി.സിയുമായി ബന്ധപ്പെട്ട് സിവില്‍ സര്‍വിസ് നിലവാരത്തിലെ കടുകട്ടി ചോദ്യങ്ങളാണ് ഐ.ജി ചോദിച്ചതത്രേ. അഭിമുഖത്തില്‍ പരാജയപ്പെട്ടവരെ അദ്ദേഹം മടക്കിഅയക്കുകയും ചെയ്തു. നിയമസഭയില്‍ നിയമിതരാകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് അഭിമുഖം നേരിടേണ്ടി വരുക.
ക്രൈംബ്രാഞ്ചുള്‍പ്പെടെ സ്പെഷല്‍ യൂനിറ്റുകളിലൊന്നും അഭിമുഖം നടത്തി നിയമിക്കുന്ന കീഴ്വഴക്കമില്ല. ഡി.ജി.പിയുടെ ഉത്തരവ് ഉണ്ടെന്നിരിക്കെ അതു മറികടന്ന് ഐ.ജി അഭിമുഖം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് പൊലീസ് ഉന്നതരും പറയുന്നു. പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുമ്പോള്‍ തന്‍െറ വിശ്വസ്തരില്‍ ചിലരെ ഒഴിവാക്കേണ്ടിവരുമെന്നതിനാലാണ് ഐ.ജി ‘അഭിമുഖപരീക്ഷ’ നടത്തിയതെന്നാണ് വിവരം. നടപടി വിവാദമായതോടെ, മടക്കി അയച്ചവരെ ഐ.ജി തിരികെ വിളിച്ച് ചുമതലയേല്‍ക്കാന്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്നും മാറ്റപ്പെട്ടവരെ നിലനിര്‍ത്താന്‍ നീക്കങ്ങള്‍ നടക്കുന്നതായും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.