Posted On
date_range Updated On
date_range തടിയന്‍റവിട നസീറിനെ കോടതിയില്‍ ഹാജരാക്കി
കൂത്തുപറമ്പ്: തീവ്രവാദകേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീറിനെ കൂത്തുപറമ്പ് ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പി.ഡി.പി നേതാവായിരുന്ന രാമദാസ് കതിരൂരിനെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നസീറിനെ കോടതിയില്‍ ഹാജരാക്കിയത്. ബംഗളൂരു അഗ്രഹാര ജയിലില്‍ കഴിയുന്ന നസീറിനെ കനത്ത സുരക്ഷയോടെയാണ് കൂത്തുപറമ്പ് കോടതിയില്‍ എത്തിച്ചത്. കേസിന്‍െറ വിചാരണ ഇതിനകം കൂത്തുപറമ്പ് കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസ് മാറ്റിവെച്ചശേഷം ബംഗളൂരു ജയിലിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.