ഗ്രൂപ്പുവഴക്കിന്‍െറ കാലം കഴിഞ്ഞെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ ഗ്രൂപ്പു വഴക്കിന്‍െറ കാലം കഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  കോൺഗ്രസ് പാര്‍ട്ടി കൂടുതല്‍ സജീവമായി പ്രവർത്തിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ വിലയിരുത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അംഗീകരിക്കാനാകില്ല. സംസ്ഥാനത്തിന്‍െറ താൽപര്യത്തിന് വിരുദ്ധമാണിത്. അതിരപ്പിള്ളി വിഷയത്തില്‍ ഇടതുപക്ഷത്തിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. പരിസ്ഥിതി സംഘടനകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ചചെയ്ത്  അഭിപ്രായ രൂപീകരണമുണ്ടാക്കണം. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പിരിച്ച് വിടാനുള്ള നീക്കം ശരിയല്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.