മങ്ങാട്ടുമുറി സ്കൂള്‍ അടച്ചുപൂട്ടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

കൊണ്ടോട്ടി: നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്കൂള്‍ അടച്ചുപൂട്ടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. ശനിയാഴ്ച രാവിലെ 11നാണ് കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. ആശിഷ് സ്കൂള്‍ അടച്ചുപൂട്ടി രേഖകള്‍ ഏറ്റെടുക്കാനായി എത്തിയത്. സ്കൂള്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ സ്കൂളില്‍ പ്രവേശിക്കാനാകാതെ എ.ഇ.ഒയും സംഘവും മടങ്ങുകയായിരുന്നു. കൊണ്ടോട്ടി സി.ഐ പി.കെ. സന്തോഷിന്‍െറ നേതൃത്വത്തില്‍ 30 അംഗ പൊലീസ് സംഘവും സ്ഥലത്തത്തെിയിരുന്നു. രണ്ടാം തവണയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാനാകാതെ അധികൃതര്‍ക്ക് മടങ്ങേണ്ടി വരുന്നത്.

സ്കൂള്‍ ലാഭകരമല്ളെന്ന വാദം ഉന്നയിച്ചാണ് മാനേജര്‍ ടി.പി. മുനീറ ഹൈകോടതിയില്‍നിന്ന് അനുകൂല വിധി നേടിയത്. 2009 ഏപ്രില്‍ 16നാണ് മാനേജര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് (ഡി.പി.ഐ) സ്കൂള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കുന്നത്. ഡി.പി.ഐ അനുമതി നിഷേധിച്ചതോടെ മാനേജര്‍ ഹൈകോടതിയെ സമീപിച്ച് 2011ല്‍ അനുകൂല വിധി നേടി. ഈ വിധി സ്റ്റേ ചെയ്തെങ്കിലും പിന്നീട് ഡിവിഷന്‍ ബെഞ്ച് മാനേജര്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇതുപ്രകാരം മാര്‍ച്ച് 31നകം സ്കൂള്‍ പൂട്ടണമെന്നായിരുന്നു കോടതി നിര്‍ദേശം. തുടന്ന് ഏപ്രില്‍ എട്ടിന് ഡി.പി.ഐ ഉത്തരവിറക്കിയതിന്‍െറ അടിസ്ഥാനത്തില്‍ ഏപ്രില്‍ 11ന് പ്രധാനാധ്യാപകന്‍ പി.കെ. രമേശ് സ്കൂളിലത്തെി രേഖകള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സാധിച്ചില്ല. മാനേജര്‍ വീണ്ടും ഹൈകോടതിയെ സമീപിച്ചതിനാല്‍ മേയ് 31നകം വിധി നടപ്പാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ എ.ഇ.ഒ സ്കൂളില്‍ രേഖകള്‍ ഏറ്റെടുക്കാനായി എത്തിയത്.

പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചുപൂട്ടാനായില്ളെന്ന റിപ്പോര്‍ട്ട് മേയ് 31ന് ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്ന് എ.ഇ.ഒ കെ. ആശിഷ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സ്കൂളിനകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ നടന്നില്ളെന്നും എ.ഇ.ഒ പറഞ്ഞു.
പുളിക്കല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ 1930ലാണ് സ്ഥാപിച്ചത്. 86 വര്‍ഷം പഴക്കമുള്ള സ്കൂളില്‍ നിലവില്‍ 73 കുട്ടികളും അഞ്ച് അധ്യാപകരുമാണുള്ളത്. ഈ വര്‍ഷം പുതുതായി 19 കുട്ടികളും പ്രവേശം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്കൂളിലെ പ്രവേശനോത്സവം നടുറോഡില്‍ വെച്ചായിരുന്നു നടന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.