‘ഭൂരഹിതരില്ലാത്ത കേരളം’ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല –മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസര്‍കോട്: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ളെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാസര്‍കോട് പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആ പദ്ധതിയെ അല്ല തങ്ങള്‍ എതിര്‍ത്തത്. നടപ്പാക്കിയ രീതിയെയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാതെ മൂന്നുസെന്‍റ് വീതം മുറിച്ചു നല്‍കുകയായിരുന്നു അന്ന് ചെയ്തത്. പദ്ധതി ഗുണപ്രദമായ രീതിയില്‍ നടപ്പാക്കാനാകും ഇടത് സര്‍ക്കാര്‍ ശ്രമിക്കുക. പദ്ധതിയുടെ പേര്, വിതരണ രീതി, ഭൂമി കണ്ടത്തെല്‍ എന്നിവ വിശദമായി പരിശോധിച്ചാവും മുന്നോട്ടുപോവുക.  ഭരണ നേതൃത്വം അഴിമതി മുക്തമായാല്‍ വകുപ്പും അഴിമതി മുക്തമാകുമെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രസ്ക്ളബ് പ്രസിഡന്‍റ് സണ്ണിജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതവും വിനോദ് പായം നന്ദിയും പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.