Posted On
date_range Updated On
date_range താരമായി വി.എസ്
തിരുവനന്തപുരം: സത്യപ്രതിജ്ഞാചടങ്ങിലും താരമായി വി.എസ്. അച്യുതാനന്ദന്. 3.50 ഓടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ വി.എസ് എത്തിയതോടെ ജനം ഇളകിമറിഞ്ഞു. കരഘോഷങ്ങളും മുദ്രാവാക്യംവിളികളും ഉയര്‍ന്നു. പുതിയ മുഖ്യമന്ത്രി പിണറായി വിജയനെ വി.എസ് ഹസ്തദാനം ചെയ്തു. പന്തലിന്‍െറ മുന്‍നിരയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമിടയില് വി.എസ് ഇരുന്നു. പുതിയ മന്ത്രിമാരും വി.എസിനെ അഭിവാദ്യം ചെയ്തു. സത്യപ്രതിജ്ഞാചടങ്ങ് അവസാനിച്ചശേഷമാണ് വി.എസ് വേദിവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.