Posted On
date_range Updated On
date_range പരവൂര്‍ ദുരന്തം: പൊലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീന്‍ ചിറ്റ്
കൊല്ലം: പരവൂർ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പൊലീസിനും ജില്ലാ ഭരണകൂടത്തിനും ക്രൈംബ്രാഞ്ചിന്‍െറ ക്ലീന്‍ ചിറ്റ്. മത്സരക്കമ്പം നടത്തിയതിന്‍െറ ഉത്തരവാദിത്തം ക്ഷേത്ര ഭാരവാഹികള്‍ക്കാണെന്നും കരാറുകാര്‍ക്ക് അനുമതി നല്‍കിയത് ക്ഷേത്ര ഭാരവാഹികളാണെന്നും ക്രൈംബ്രാഞ്ചിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ പത്തിനാണ് രാജ്യത്തെ ഞെട്ടിച്ച വെടിക്കെട്ട് ദുരന്തമുണ്ടായത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ 107 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.