Posted On
date_range Updated On
date_range മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജയക്ക് ആദരം
ആലപ്പുഴ: ജന്മനാ മാനസിക -ശാരീരിക വെല്ലുവിളി നേരിടുന്ന മകനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അമ്മക്ക് ഗവ. ടി.ഡി മെഡിക്കല്‍ കോളജ് കാരുണ്യം പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന്‍റെ സ്നേഹാദരം. ലോക മാതൃദിനാചരണത്തിന്‍െറ ഭാഗമായാണ് വണ്ടാനം കാട്ടുങ്കല്‍ ജയയെ (52) മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആദരിച്ചത്.
31 വയസ്സായ മകന്‍ മുരുകേഷിനെ നെഞ്ചോടു ചേര്‍ത്ത് ശുശ്രൂക്കുകയാണ് നിരാലംബയായ ജയ. കോളജില്‍ നടന്ന ചടങ്ങില്‍ കാരുണ്യം കോഓഡിനേറ്റര്‍ കമ്യൂണിറ്റി വിഭാഗം അസിസ്റ്റന്‍റ് പ്രഫ. ഡോ. രശ്മി രാമചന്ദ്രന്‍ ജയയെ പൊന്നാട അണിയിച്ചു. കാരുണ്യം സെക്രട്ടറി അനൂപ് ലോറന്‍സ്, ബി. പാര്‍വതി, കോളജ് യൂനിയന്‍ ചെയര്‍മാന്‍ രോഹിത് പ്രസാദ്, സിസ്റ്റര്‍ ശോഭ, അജയ് ലാല്‍ നന്ദു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ കാരുണ്യം പരിപാലിക്കുന്ന മാവേലിക്കര സ്വദേശിക്ക് വീടുനിര്‍മാണ സഹായവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.