Posted On
date_range Updated On
date_range ലിബിയ: ഉമ്മന്‍ ചാണ്ടിയുടേത് അനാവശ്യ ഇടപെടല്‍ –കിരണ്‍ റിജിജു
കോട്ടയം: ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലത്തെിച്ചതിന്‍െറ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു.
വിദേശരാജ്യങ്ങളില്‍ കുടുങ്ങുന്നവരെ നാട്ടിലത്തെിക്കുകയെന്നത് കേന്ദ്രത്തിന്‍െറ കടമയാണ്. തങ്ങളാണു രക്ഷിച്ചെടുത്തതെന്ന് വരുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചതോടെ വ്യക്തത വരുത്താന്‍ മാത്രമാണ് സുഷമ സ്വരാജ് ശ്രമിച്ചതെന്നും അദ്ദേഹം കോട്ടയം പ്രസ്ക്ളബിന്‍െറ ’മുഖാമുഖ’ത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സൊമാലിയ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണ പരത്തുകയാണ്.
ബി.ജെ.പിയെ തടയാന്‍ കോണ്‍ഗ്രസ്-സി.പി.എം രഹസ്യകൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.