പ്രധാനമന്ത്രി ഉദ്ദേശിച്ചത് അട്ടപ്പാടി മാത്രം –മനോഹര്‍ പരീകര്‍


ആലപ്പുഴ: കേരളത്തെ സോമാലിയയോട് പ്രധാനമന്ത്രി  ഉപമിച്ചെന്ന വിവാദം അനാവശ്യമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍.
അട്ടപ്പാടിയിലെ പ്രാദേശിക ജീവിതനിലവാരം സംബന്ധിച്ച് അന്താരാഷ്ട്ര പഠനം ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്‍െറ വാക്കുകള്‍ പൂര്‍ണമായും ശരിയാണെന്നും മനോഹര്‍ പരീകര്‍ പറഞ്ഞു.ആലപ്പുഴ പ്രസ് ക്ളബില്‍ ‘ജനസമക്ഷം 2016’ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വിവാദം ബി.ജെ.പിയെ ദോഷകരമായി ബാധിക്കില്ല. എല്ലാ വിഷയങ്ങളിലും കേരളവും ഗോവയും ഒന്നാമതോ രണ്ടാമതോ ആണ്. എന്നാല്‍, അട്ടപ്പാടിയിലെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം ദയനീയമായത്  ഉയര്‍ത്തിക്കാണിക്കുക മാത്രമാണ് മോദി ചെയ്ത്.യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് നടന്ന അഴിമതിയില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുണ്ട്. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇടപാട് നടന്നത്. ഇടപാടില്‍ പങ്കുള്ള ഉദ്യോഗസ്ഥരെല്ലാം ഇന്ന് ഉയര്‍ന്നനിലയിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയെ മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കിയിട്ടില്ളെന്നും പരീകര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.