മലപ്പുറത്തെ ബസ് സമരം പിന്‍വലിച്ചു

മലപ്പുറം: ജില്ലയില്‍ സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു. ആര്‍.ടി ഓഫിസില്‍ ടൈമിങ് കോണ്‍ഫറന്‍സ് നടത്തുന്നത് സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ. ഹംസ അറിയിച്ചു. എ.ഡി.എം കൃഷ്ണകുമാര്‍ ബസുടമകളുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.