ബി.എസ്.എൻ.എൽ ജീവനക്കാരൻെറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം: ബി.എസ്.എൻ.എൽ ജീവനക്കാരനെ ക്വാർട്ടേഴ്സിലെ മുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചൽ തിരുമുല്ലവാരം ബി.എസ്.എൻ.എൽ ഓഫീസിലെ ഡ്രൈവർ ഗോപി (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ക്വാർട്ടേഴ്സിലെ മുറിയിൽ നിന്ന് പുക ഉയരുന്നതുകണ്ട് അയൽക്കാർ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കട്ടിലും വീട്ടുപകരണങ്ങളും കത്തിക്കരിഞ്ഞിട്ടുണ്ട്. കൊല്ലം വെസ്റ്റ് പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി.

മകളുടെ പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ഗോപിയുടെ ഭാര്യ കുമാരിയും മക്കളും അൽപം അകലെയുള്ള വേറൊരു വീട്ടിലായിരുന്നു താമസം. പരസഹായം കൂടാതെ നടക്കാനാവാത്ത അവസ്ഥയിലായിരുന്നു ഗോപി. സിഗരറ്റ് കത്തിക്കാനുള്ള ശ്രമത്തിനിടെ പുതപ്പിന് തീ പിടിച്ചതാകാമെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

മക്കൾ: സുനിത, അനിത, അനീഷ്. മരുമക്കൾ: വിശ്വംഭരൻ, അജയൻ, നീതു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.