ഉമ്മന്‍ചാണ്ടിക്കും ശിവകുമാറിനും എതിരായ കേസ് ഇന്ന് ലോകായുക്തയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിനും എതിരായ അഴിമതി കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും. മുന്‍ കെ.പി.സി.സി അംഗം അഗസ്റ്റിന്‍റെ മകള്‍ ഫന്‍വര്‍ അഗസ്റ്റിന് വഴിവിട്ട് സഹായം നല്‍കിയെന്ന പരാതിയാണ് ലോകായുക്ത പരിഗണിക്കുന്നത്.

റീജിയണല്‍ കാന്‍സര്‍ സെന്‍ററില്‍ നിന്ന് ഹൈകോടതിയുടെ അനുമതിയോടെ പുറത്താക്കിയ ഫന്‍വറിനെ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസില്‍ തിരിച്ചെടുക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. കേസിൽ മുന്‍ നിയമവകുപ്പ് സെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ കൂടി പ്രതി ചേര്‍ക്കാന്‍ ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.