Posted On
date_range Updated On
date_range പഴനിയിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു
പഴനി (തമിഴ്നാട്): പഴനിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. എറണാകുളം വടക്കൻ പറവൂർ സ്വദേശി അഞ്ജു (27) ആണ് മരിച്ചത്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് കുട്ടികളടക്കം 13 പേർക്ക് പരിക്കേറ്റു.
വൈകിട്ട് ഏഴു മണിയോടെ പഴനി-കൊടൈക്കനാൽ പാതയിൽ സവേരിക്കാടിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ പഴനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലമ്പാതയിൽവെച്ച് നിയന്ത്രണംവിട്ട കാർ 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴനി ക്ഷേത്ര ദർശനത്തിന് ശേഷം കൊടൈക്കനാലിലേക്ക് പോകും വഴിയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.