Posted On
date_range Updated On
date_range ധനലക്ഷ്മി ബാങ്ക്: 28 മുതല്‍ അനിശ്ചിതകാല ഉപവാസം
തൃശൂര്‍: ജനകീയ-തൊഴിലാളി പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച ധനലക്ഷ്മി ബാങ്ക് മാനേജ്മെന്‍റിനെതിരെ 28 മുതല്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് സമര സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു. ഫെബ്രുവരി 27ന് ബാങ്ക് മാനേജ്മെന്‍റും സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയായിരുന്നു. ബാങ്കില്‍നിന്നും പുറത്താക്കപ്പെട്ട പി.വി. മോഹനനെ തിരിച്ചെടുക്കുമെന്നും ഈമാസം 31ന് വിരമിക്കുന്ന അദ്ദേഹത്തിന് മാന്യമായി വിരമിക്കാന്‍ സാഹചര്യമൊരുക്കുമെന്നും മാനേജ്മെന്‍റ് ഉറപ്പ് നല്‍കിയിരുന്നു.എന്നാലിത് പാലിക്കപ്പെട്ടില്ളെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.